Wednesday, January 25, 2017

Rottweiler നായ്ക്കൾ #Giveandtakerespect


Rottweiler നായ്ക്കൾ #Giveandtakerespect

Record holder for strongest bite force in Dog category –> 328 pounds = 148.78 kg
സ്വദേശം – Principality of Rottweil, Germany

Rottweiler നായ്ക്കളുടെ ചരിത്രം Roman കാലഘട്ടത്തിൽ നിന്നും ആരംഭിക്കുന്നു. AD 74 യോടെ South Germany Roman Empireന്റെ അധീനതയിൽ ആയി. അന്ന് റോമൻ പട്ടാളക്കാരുടെ കൂടെ വന്ന മോളോസ്സർ(Molosser) നായ്ക്കൾ local breedsമായി ചേർന്നു ഒരു പുതിയ ഇനം നായ്ക്കൾ ഉണ്ടായി. ശക്തിയിലും, ബുദ്ധിയിലും, യജമാനനോടുള്ള ആത്മാര്ഥതയിലും, ബഹുമാനത്തിലും വളരെ മുൻപന്തിയിൽ നിൽക്കുന്ന നമ്മുടെ Rottweiler നായ്ക്കളുടെ ചരിത്രം അങ്ങനെ തുടങ്ങുന്നു..

19 ആം നൂറ്റാണ്ടു വരെ കന്നുകാലികളെ മേയ്ക്കുക, Marketലേക്കുള്ള meat നിറച്ച cart വലിച്ചു കൊണ്ട് പോകുക എന്നീ ജോലികളിൽ ഏർപ്പെട്ടിരുന്നു. Rottweiler Metzgerhund എന്നായിരുന്നു name. Metgerhund എന്നാൽ meaning Butcher’s dog. പോകുന്ന വഴിയിൽ കള്ളന്മാരുടെ ആക്രമണം ഭയന്ന് അന്നന്ന് കിട്ടുന്ന പണം കച്ചവടക്കാർ അവരുടെ Rottweiler ടെ കഴുത്തിലെ ബാഗിൽ സൂക്ഷിക്കും. സുരക്ഷിതമായി Cash സൂക്ഷിക്കാൻ ഇതിലും വിശ്വാസ്യതയുള്ള ഒരിടം ഇല്ലായിരുന്നു.

ഇന്ന് ലോകത്തിലെ ഏറ്റവും മിടുക്കരായ Guard Dogsൽ ഒന്നായി Rottweiler കണക്കാക്കപ്പെടുന്നു. ഒരു One-master dog ആണെങ്കിലും നന്നായി ട്രെയിൻ ചെയ്താൽ അവർ മറ്റുള്ള ആളുകളോട് സ്നേഹത്തോടെ പെരുമാറുന്നു.

ഒരു Rottweilerനെ നമ്മുടെ വീട്ടിലേക്കു കൊണ്ട് വരുമ്പോൾ, അത് നമ്മളെ അവന്റെ Pack ആയിട്ടാണ് കണക്കാക്കുന്നത്. പണ്ട് കന്നുകാലികളെ മേയ്ക്കാൻ ഏല്പിച്ചതുപോലെ നമ്മളെ സുരക്ഷിതമായി നോക്കുവാൻ അവനെ ആരോ ഏല്പിച്ചത് പോലെയാണ് അവനു തോന്നുക. വീട്ടിൽ എത്തി കുറച്ചു ദിവസത്തിനുള്ളിൽ തന്നെ അവൻ അവന്റെ territory mark ചെയ്യും. നമ്മൾ എന്ത് ചെയ്താലും അത് അവൻ monitor ചെയ്യും. പുറത്തു നിന്ന് ആരെങ്കിലും വന്നാൽ അവൻ ശ്രദ്ധാലു ആവുകയും, വന്ന ആൾ നമ്മെ ശല്യപെടുത്തുകയോ ഉപദ്രവിക്കുകയോ ചെയുന്നത് പോലെ തോന്നിയാൽ ശക്തമായി ഇടപെടുകയും ചെയ്യും. Rottweilerന്റെ ഈ രീതിയിൽ ഉള്ള പെരുമാറ്റം കാരണം അവനെ പറ്റി ഒരുപാട് തെറ്റിധാരണകൾ ഉണ്ട്.

ശക്തമായ വ്യക്തിത്വം ഉള്ള ഒരു Dog ആണ് Rottweiler. അതുപോലെ ശക്തമായ വ്യക്തിത്വം ഉള്ള ഒരു masterനെയാണ് അവർക്കു ആവശ്യം. ബലം പ്രയോഗിച്ചു അനുസരിപ്പിക്കാം എന്ന ഒരു ധാരണ ഒരിക്കലും പാടില്ല. ചിട്ടയായ discipline & obedience trainingലൂടെ അവരുടെ respect നേടിയെടുക്കണം. മരണം വരെയും അവർ വേദനയോ ക്ഷീണമോ പ്രകടിപ്പിക്കില്ല. ഈ സ്വഭാവം പല അസുഖാവസ്ഥകളിലും അസുഖത്തിന്റെ seriousness മനസിലാകുന്നതിൽ പോലും ഉടമയ്ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നു.

ഉയർന്ന ബുദ്ധിശക്തി ഉള്ള rottweiler വളരെ പെട്ടെന്ന് obedience training പൂർത്തിയാക്കുന്നു. ഒരിക്കൽ പഠിച്ച കാര്യം എത്ര നാൾ കഴിഞ്ഞാലും മറന്നു പോകില്ല. ചെറിയ പ്രായത്തിൽ തന്നെ training start ചെയ്യുന്നതാണ് ഉചിതം.

എത്ര അനുസരണ ഉള്ള rottweiler ആണെങ്കിലും curiosity കാരണം ചിലപ്പോൾ അനുസരണക്കേടു കാണിക്കാറുണ്ട്. അവന്റെ territoryൽ പുതിയ വസ്തു, ശബ്ദം അങ്ങനെ എന്തെങ്കിലും ഉണ്ടെന്നു തോന്നിയാൽ അതെന്തെന്നു മനസ്സിലാക്കുന്നതിൽ നിന്നും അവനെ പിന്തിരിപ്പിക്കാൻ വല്യ ബുദ്ധിമുട്ടാണ്.

ഒരു Rottweilerനോട് interact ചെയുമ്പോൾ സാധാരണയിലും കൂടുതൽ ബുദ്ധിയും, ശക്തിയും ഉള്ള ഒരു Dogനോടു interact ചെയുന്നു എന്ന ധാരണ നമുക്ക് വേണം. നമ്മൾ respect ചെയ്താൽ അവർ നമ്മളെയും respect ചെയ്യും.


Author Info: Sreekanth B (Canine Enthusiast)
Contact: +91 8921 809 620 


Number one dog training center, hostel, puppy sales in Trivandrum, Kerala.Number one dog training center, hostel, puppy sales in Trivandrum, Kerala.

Number one dog training center, hostel, puppy sales in Trivandrum, Kerala.

Rottweiler puppies in Trivandrum.
GSD puppies in Trivandrum.
Dog boarding in Trivandrum.
Dog day care in Trivandrum.
Pet adoption in Trivandrum.





No comments:

Post a Comment